പാലക്കാട്:ജനുവരി ഒന്നിന് ആരംഭിച്ച സാമ്പത്തിക സര്‍വ്വേയുടെ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. എ.ഡി.എം. ടി.വിജയന്റെ ആഭി മുഖ്യത്തില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ സാമ്പത്തിക സര്‍വേ ഊര്‍ജിതമാക്കുന്നതിനും പൊതുജനങ്ങളുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള വിലയിരുത്തല്‍ നടന്നു. ജില്ലാ സ്റ്റാറ്റി സ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ കോമണ്‍ സര്‍വ്വീസ് സെന്റേ ഴ്‌സ് മുഖേനയാണ് സര്‍വേ നടത്തുന്നത്. സര്‍വേയില്‍ പൊതുജനങ്ങ ളുടെ സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് വാര്‍ഡ് അംഗങ്ങള്‍, പഞ്ചായത്ത് പ്രതിനിധികള്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കള്‍ എന്നിവരുടെ യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയ രൂപീകരണത്തിന്റെ ഭാഗമായാണ് സാമ്പിള്‍ സര്‍വേ നടത്തുന്നത്.
സ്റ്റാറ്റിസ്സ്റ്റിക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ശ്രീധര വാര്യര്‍, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉദ്യോഗസ്ഥന്‍ എം. ശശികുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സലീന, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, മുനിസി പ്പാലിറ്റി പ്രതിനിധികള്‍ , വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .