മണ്ണാര്‍ക്കാട്:കേരള ജേര്‍ണലിസ്റ്റ് യൂണിയന് പാലക്കാട് ജില്ല കമ്മിറ്റി ജില്ലയിലെ പ്രാദേ ശിക പത്രപ്രവര്‍ത്തകര്‍ക്കായി നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ കാര്‍ഡിന്റെ പ്രകാശ നം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ജില്ല പ്രസിഡന്റ് സി.എം.സബീറലിക്ക് നല്കി നിര്‍വഹിച്ചു.സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയായ മദര്‍ കെയര്‍ ആശുപത്രിയു മായി സഹകരിച്ചാണ് പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്കും,കുടുംബങ്ങള്‍ക്കുമായി കെ. ജെ.യു ജില്ല കമ്മിറ്റി ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.മണ്ണാര്‍ക്കാട് റൂറല്‍ ബാ ങ്ക് സെക്രട്ടറി എം.പുരുഷോത്തമന്,കാട്ടുകുളം ബഷീര്‍,ടി.കെ.സുബ്രമണ്യന്‍.കെ.ജെ.യു ജില്ല വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ,മണ്ണാര്‍ക്കാട് യൂണിറ്റ് സെക്രട്ടറി എ.രാജേഷ്, അലനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ടി.നൗഷാദ്, ബിജു,വി.കെ.അജയന്. ഡി.മധു, വി.നിസാ ര്‍,പ്രേമ രാജന് എന്നിവര്‍ പങ്കെടുത്തു.
