മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയതായി അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ അറിയിച്ചു.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ വെള്ളപ്പാടം -പുല്ലൂന്നി – കോളനി റോഡ്- 1കോടി രൂപ, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ പോറ്റൂര്‍- ഗോവിന്ദപുരം മഖാം റോഡ്- 50 ലക്ഷം രൂപ, തെങ്കര പഞ്ചായത്തിലെ മണലടി -പറശ്ശീരി റോഡ് -1 കോടി രൂപ, അലനല്ലൂര്‍ പഞ്ചായത്തിലെ അലനല്ലൂര്‍- കൂമഞ്ചിറ – പെരിമ്പടാരി – കമ്പനിപ്പടി റോഡ് -1.5 കോടി രൂപ, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ വേങ്ങ- കുണ്ടിലക്കാട് -കണ്ടമംഗലം റോഡ് -1 കോടി രൂപ, അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ തടയണ നിര്‍മ്മിക്കുന്നതിന് രണ്ടുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സ് കം ഷീ ലോഡ്ജ് ടൗണ്‍ഹാള്‍ കെട്ടിട നിര്‍മ്മാണം, അട്ടപ്പാടി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, അഗളി- ജെല്ലിപ്പാറ റോഡ്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ നായാടിക്കുന്ന് മിനി സ്റ്റേഡിയം, മണ്ഡലത്തിലെ ആദിവാസി ഊരുകളുടെ വികസനം, മണ്ണാര്‍ക്കാട് ബൈപ്പാസ് റോഡിന്റെ പുനരുദ്ധാരണം, അക്കിപ്പാടം പൂളച്ചിറ ഭാഗത്തുനിന്ന് കുന്തിപ്പുഴക്ക് കുറുകെ കൈതച്ചിറക്ക് പാലം, തത്തേങ്ങലം കല്ലും പെട്ടിത്തോടിനു കുറുകെ പാലം, ഷോളയൂര്‍ മേലെ സാമ്പാര്‍ക്കോട് പാലം, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലും, സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലും ഇലക്ട്രിക് ഫെന്‍സിങ് നിര്‍മ്മാണം, കണ്ടമംഗലം – കുന്തിപ്പാടം – ഇരട്ട വാരി റോഡിന്റെ പുനരുദ്ധാരണം, ആലുങ്ങല്‍ – കൊമ്പങ്കല്ല് റോഡിന്റെ പുനരുദ്ധാരണം തുടങ്ങിയവയും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്.
