മണ്ണാര്‍ക്കാട്: 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കള്‍ക്കായി നടത്തപ്പെട്ട മസ്റ്ററിങ്ങില്‍,ഹോം മസ്റ്ററിങ്ങിനായി അപേക്ഷ നല്കിയിരുന്നവരില് ഇതുവരെ ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത തും നിലവില്‍ പെന്ഷന് ലഭിക്കുന്നതുമായ ഗുണഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിന് ഫെബ്രു വരി 20 വരെ സമയം അനുവദിച്ചു.നിശ്ചിത സമയത്തില്‍ ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവരുടെ പെന്ഷന് തടയും. തുടര്‍ന്ന് എല്ലാ മാസവും മസ്റ്ററിങ്ങിനായി സമയം അനുവദിച്ചിട്ടുള്ള ഒന്നു മുതല്‍ 20 വരെ തീയതികളില്‍ (പെന്ഷന് ബില്‍ പ്രോ സസിങ്ങിനായി സേവന സൈറ്റ് ക്ലോസ് ചെയ്യുന്നതിനു മുന്‍പുള്ള കാലയളവ്) ബയോ മെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെന്ഷന് പുനഃസ്ഥാപിച്ചു നല്‍കും.