മണ്ണാര്‍ക്കാട്: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസത്തോളമായുള്ള വേതന കുടിശ്ശി ക കൊടുത്ത് തീര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സില ര്‍ ടി ആര്‍ സെബാസ്റ്റിയന്‍ അധ്യക്ഷനായി.ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ്, യൂണി യന്‍ ഏരിയ പ്രസിഡന്റ് പി അലവി തുടങ്ങിയവര്‍ സംസാരിച്ചു.മുനിസിപ്പല്‍ പ്രസിഡ ന്റ് പികെ ഉമ്മര്‍ സ്വാഗതവും സെക്രട്ടറി പി വത്സലകുമാരി നന്ദിയും പറഞ്ഞു. നഗരസ ഭാ കൗണ്‍സിലര്‍മാര്‍,യൂണിയന്‍ നേതാക്കള്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!