കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയുടെയും കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍സെക്കന്ററി സ്‌കൂളിന്റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ആഞ്ചല്‍ കേള്‍വി പരിശോധനാ കേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ കേള്‍വി പരിശോ ധനാ ക്യാമ്പ് സംഘടിപ്പിച്ചു.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശി ഭീമനാട് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡണ്ട് എ.മുഹമ്മദലി അധ്യക്ഷനായി.സ്‌കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റഫീന മുത്തനി ല്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി. റിയാസുദ്ദീന്‍, പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി,പാറശ്ശേരി ഹസ്സന്‍, പഞ്ചായത്തംഗം കെ.ടി. അബ്ദു ള്ള,സ്‌കൂള്‍ മാനേജര്‍ റഷീദ് കല്ലടി, സൗപര്‍ണിക കൂട്ടായ്മ പ്രസിഡണ്ട് പറമ്പത്ത് മുഹമ്മ ദലി, സെക്രട്ടറി പി.എം.മുസ്തഫ,സജി ജനത,ഹമീദ് കൊമ്പത്ത്, റഷീദ് കൊടക്കാട്, പി.പി. നാസര്‍,പി.ഗോപി,വി.സൈനുദ്ദീന്‍, അച്യുതന്‍ പുഴക്കല്‍, സി.രാജകുമാരന്‍,ആഞ്ചല്‍ മാര്‍ക്കറ്റിങ് മാനേജര്‍ വിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുണ്ട്‌ലക്കാട് സ്വദേശി അസീസിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചികിത്സ ചെ ലവിലേക്ക് സൗപര്‍ണിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിക്കുന്ന ഫണ്ടിന്റെ ആദ്യഗഡുവായി മൂന്ന് ലക്ഷം രൂപ ചടങ്ങില്‍ വെച്ച് ഭാരവാഹികള്‍ ചികിത്സാ സഹായ സമിതി ചെയര്‍മാന്‍ പാറശ്ശേരി ഹസ്സന് കൈമാറി.കുട്ടികളില്‍ ശ്രവണ വൈകല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറ്റമ്പതോളം പേര്‍ പങ്കെ ടുത്തു.കണ്‍സള്‍ട്ടന്റ് ഓഡിയോളജിസ്റ്റുകളായ ആഷിഖ് അബ്ദുറഹ്മാന്‍,ബാഹിസ്, ശ്രീ ലക്ഷ്മി ക്യാമ്പിന് നേതൃത്വം നല്‍കി.