തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി.കോവിഡ് കേസുകള്‍ വിവിധ സ്ഥലങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം.ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത്.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥല ങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമ യത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

സ്ഥാപനങ്ങള്‍,കടകള്‍,തിയേറ്ററുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ ഉപഭോക്താക്കള്‍ക്ക് കൈശുചിയാക്കാനായി സോപ്പോ സാനിറ്റൈസറോ നല്‍കണം.പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശി ക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!