കുമരംപുത്തൂര്‍: പഞ്ചായത്തിലെ അരിയൂര്‍ വാര്‍ഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നമ്മള്‍ കാമ്പയിന്‍ തുടങ്ങി.ദാരിദ്ര രഹിതം, ആരോഗ്യം, ശുചിത്വം, ശിശു സൗഹൃദം, ജലസമൃദ്ധം, സമ്പൂര്‍ണ്ണ ശുചിത്വം, ഗുണമേന്മയുളള വിദ്യാഭ്യാസം തുടങ്ങി സമഗ്ര മേഖ ലയിലും വാര്‍ഡില്‍ സമഗ്ര വികസനമാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി വാര്‍ഡിലെ എല്ലാ കുടുംബങ്ങളുടെയും വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ ഡാറ്റാ കലക്ഷന്‍ ഷീ റ്റില്‍ ശേഖരിക്കും.ഓരോ വീടും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതിന് വാര്‍ ഡ് മെമ്പറെ സഹായിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ സംഘടന പ്രവര്‍ത്ത കരും കൂടെയുണ്ട്.
ഫെബ്രുവരി മാസത്തോടെ വിവര ശേഖരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.തുടര്‍ന്ന് വാര്‍ഡ് തലത്തില്‍ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി ലഭിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്ത് ഏകീകരിക്കും.പൊതുവായ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന ക്രമങ്ങള്‍ നിശ്ചയി ക്കും.കൂടാതെ നിര്‍ധനരും നിരാലംബരുമായരെ സഹായിക്കുതിന് ആവശ്യമായ പദ്ധ തികള്‍ക്ക് ആദ്യഘട്ടത്തില്‍ രൂപം നല്‍കും.പദ്ധതികള്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായ ത്ത്,എം.എല്‍.എ,എം.പി എന്നിവരുമായും വിവിധ ഏജന്‍സികളുമായും സഹകരിച്ച് കൊണ്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.വിവര ശേഖരണം മുതല്‍ ഓരോ പദ്ധതിയും നടപ്പിലാക്കുന്നതിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കുന്നതിനും മറ്റും പ്രത്യേക സംഘ ത്തിനും രൂപം നല്‍കിയിട്ടുണ്ട്.
കക്ഷി രാഷ്ട്രീയത്തിനതീതമായി നടപ്പിലാക്കുന്ന നമ്മള്‍ എന്ന പദ്ധതിയും ഗ്രാമസഭാ യോഗവും സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തല്‍ മുഖ്യാഥിതിയായിരുന്നു. അരിയൂര്‍ വാര്‍ഡംഗവും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാനുമായ സഹദ് അരിയൂര്‍, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഉമ്മു സല്‍മ, മുന്‍ പഞ്ചായത്തംഗം പുന്നപ്പാടത്ത് വേലായുധന്‍, റഹീം ഇരുമ്പന്‍ തുടങ്ങിയര്‍ സംബന്ധിച്ചു.