അലനല്ലൂര്‍: പരിചരണം നമ്മുടെ ഔദാര്യമല്ല രോഗികളുടെ അവകാശമാണ്,വേദനയില്‍ നിന്നും മോചനം മാറാരോഗികള്‍ക്ക് സാന്ത്വനമെന്ന സന്ദേശമുയര്‍ത്തി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു.കോട്ടപ്പള്ള ടൗണില്‍ നടന്ന പൊതുയോഗം അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ചെയര്‍ മാന്‍ റഷീദ് ചതുരാല അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍,പി അക്ബര്‍ അലി,വ്യാപാരി സംഘടനാ പ്രതിനിധികളായ എ പി മാനു,മുഫീന ഏനു, എട ത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ ഭാരവാഹികളായ ഷമീം കരുവള്ളി, കെ.ആസിഫ്, എടത്ത നാട്ടുകര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൈഡ്‌സ് ക്യാപ്റ്റന്‍ പ്രജിത ടീച്ചര്‍,എസ് ബി ഐ ബാങ്ക് മാനേജര്‍ ടി ടിഅഷറഫ്,വി സി കുഞ്ഞാപ്പ,മലബാര്‍ കുഞ്ഞാന്‍,അബ്ദുപ്പ ഹാജി,അബ്ദു മാസ്റ്റര്‍,സക്കീര്‍ ഹുസൈന്‍,ക്ലിനിക് ഭാരവാഹികളായ പി.ഹംസു,സിദ്ദീഖ് മാസ്റ്റര്‍,മുഹമ്മദ് സക്കീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് & ഗൈഡ്‌സ്, ജെആര്‍പി വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. ക്ലിനിക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര സ്വാഗതവും സുധീര്‍ നന്ദിയും പറ ഞ്ഞു.