മണ്ണാര്‍ക്കാട്: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഭിന്നശേഷി ക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതുന്ന കാര്യത്തില്‍ 2016 ലെ ഭിന്നശേഷി അവകാശ നിയമം 17-ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങള്‍ അനു വദിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ ഉത്തരവായി. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ കുറവി ലങ്ങാട് ദേവമാതാ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആനുകൂല്യം അനുവ ദിക്കണമെന്നാവശ്യപ്പെട്ടു സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ നിര സിക്കപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ കല്പിത സര്‍വ്വകലാശാലയും, കേന്ദ്ര സര്‍വ്വകലാശാലയും ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാല രജി സ്ട്രാര്‍മാര്‍ക്കും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.