പാലക്കാട് :ജില്ലയിലെ ശൈവവെള്ളാള സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക-നിയമ-സാംസ്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് അറിയിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ശുപാര്‍ശ പ്രകാരമാണ് നടപടി. വിവിധ ശൈവവെള്ളാള സമുദായ സംഘടനകള്‍ നല്കിയ നിവേദനങ്ങള്‍ പരിശോധിച്ച കമ്മീഷന് ആദ്യഘട്ടമായി പാലക്കാട് ജില്ലയിലെ ശുപാര്‍ശയാണ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഉള്ളവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കും. പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് വിവിധ ശൈവവെള്ളാള സമുദായ സംഘടനകള്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.