അലനല്ലൂര്‍: അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൈസൈറ്റിയില്‍ പുതിയ ഭര ണ സമിതി ചുമതലയേറ്റു.റംഷീക്ക് മാമ്പറ്റ പ്രസിഡന്റായും എം പി സുഗതന്‍ വൈസ് പ്രസിഡന്റുമായുള്ള 11 അംഗ ഭരണസമിതിയാണ് ഇന്ന് ചുതലയേറ്റത്. എം.അരവിന്ദാ ക്ഷന്‍,വി അജിത്ത് കുമാര്‍,ഭാസ്‌കരന്‍,അഡ്വ.വി.മനോജ്,ബാബു മൈക്രോടെക്, നളിനി ,സൗമ്യ അനു,സിന്ധുമോള്‍, കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ ഭരണസമിതി അംഗ ങ്ങളാണ്.
സാധാരണക്കാരായ ജനങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ലളി തമായി എത്തിക്കുന്ന പാലക്കാട് ജില്ലയിലെ ക്ലാസ് വണ്‍ അര്‍ബ്ബന്‍ സഹകരണ സംഘ മാണ് അലനല്ലൂര്‍ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി.ഒന്നര പതിറ്റാണ്ട് മുമ്പ് പ്രവര്‍ ത്തനമാരംഭിച്ച സഹകരണ സംഘത്തിന് അലനല്ലൂരിലെ സമസ്ത മേഖലയിലും കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.ധനകാര്യ ഇടപെടലുകള്‍ക്കും അപ്പുറത്ത് സംഘത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക ആരോഗ്യ മേഖലകളിലും സംഘം നടത്തുന്ന പ്രവര്‍ത്തന ങ്ങളും മാതൃകാപരമാണ്.
ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിക്ഷേപകരുടേയും മെമ്പര്‍മാരുടേയും താല്‍പ്പര്യങ്ങളും വിശ്വാസവും കാത്ത് സൂക്ഷിച്ച് സംഘത്തിന്റെ പ്ര വര്‍ത്തനം മുന്നോട്ട് കൊണ്ട് പോകുമെന്ന് പുതിയ പ്രസിഡന്റ് എം റഷീക്ക് പറഞ്ഞു. സിപിഎം ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണന്‍ പറഞ്ഞു.ഏരിയ കമ്മിറ്റി അംഗങ്ങ ളായ പി മുസ്തഫ,വി അബ്ദുള്‍ സലീം,അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സഹകരണ മേഖല നാടിന്റെ നട്ടെല്ലാണെന്നും ഈ മേഖല നിലനില്‍ക്കേ ണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സംഘത്തെ കൂടുതല്‍ ഉന്നതിയിലേ ക്ക് ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് കൊണ്ട് പോകാന്‍ പുതിയ ഭരണസമിതി പ്രാപ്തരാണെന്നും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. സെ ക്രട്ടറി ഒ വി ബിനീഷ് സ്വാഗതം പറഞ്ഞു.