അലനല്ലൂര്‍: കഴിഞ്ഞ 15 വര്‍ഷക്കാലമായി അലനല്ലൂര്‍,കോട്ടോപ്പാടം,തച്ചനാട്ടുകര പഞ്ചാ യത്തുകളിലെ കിടപ്പു രോഗികള്‍ക്ക് സാന്ത്വനമേകുന്ന എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ പുതുവത്സര സമ്മാനമായി ഹോം കെയര്‍ വാഹനം.എം.എല്‍.എയുടെ 2021-22 വര്‍ഷത്തെ പ്രാദേശിക വികസന ഫ ണ്ടില്‍ നിന്നും അനുവദിച്ച പുതിയ ഹോം കെയര്‍ വാഹനം പാലിയേറ്റീവ് കെയര്‍ ഭാര വാഹികള്‍ക്ക് കൈമാറി.
സന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ.എന്‍ഷംസുദ്ദീന്‍ എം.എല്‍.എ താക്കോല്‍ദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ അധ്യ ക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠ ത്തൊടി അലി, പഞ്ചായത്തംഗങ്ങളായ എം.ജിഷ, പി.രഞ്ജിത്ത്, പി.ഷമീല്‍, എ.അനി ല്‍കുമാര്‍,പാലിയേറ്റീവ് ക്ലിനിക്ക് ഭാരവാഹികളായ മുഹമ്മദ് സക്കീര്‍, റഷീദ് ചതുരാല, ഗഫൂര്‍ ചാലിയന്‍, വ്യാപാരി പ്രതിനിധികളായ എ.പി മാനു, മുഫീന ഏനു, കെ.ആസിഫ് ഫസല്‍, മുഹമ്മദലി അന്‍സാരി, കെ.ശശിപാല്‍ എന്നിവര്‍ സംസാരിച്ചു.പാലിയേറ്റീവ് ക്ലിനിക്ക് ചെയര്‍മാന്‍ പി.ജസീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുക ര നന്ദിയും പറഞ്ഞു.
ഒരു ഹോംകെയര്‍ വാഹനം കൂടി ലഭിക്കുന്നതോടെ വര്‍ദ്ധിച്ചുവരുന്ന കിടപ്പുരോഗികള്‍, ഫിസിയോതെറാപ്പി, സൈക്യാട്രി രോഗികള്‍ക്ക് വീട്ടിലെത്തി ചെന്നുള്ള പരിചരണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ പറഞ്ഞു.