മണ്ണാര്‍ക്കാട്: പാലിയേറ്റീവ് രോഗികള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കാണ് യാ ത്ര സംഘടിപ്പിച്ചത്. രോഗികളും അവരുടെ കുടുംബാംഗങ്ങള്‍, വളണ്ടിയര്‍മാര്‍, ജനപ്രതി നിധികള്‍ ഉള്‍പ്പടെ 170 പേര്‍ യാത്രയില്‍ പങ്കെടുത്തു. ഉദ്യാനത്തില്‍ കലാസന്ധ്യയും ഒരു ക്കിയിരുന്നു.യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മികുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ഐ വിവേക് ഫ്‌ലാഗ്ഓഫ് ചെയ്തു. യാത്രയുടെ ആവശ്യത്തിലേക്ക് ബസുകള്‍ വിട്ടു നല്‍കിയത് കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂള്‍ മാനേജ്‌മെന്റാണ്.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വിജയലക്ഷ്മി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍, ഇന്ദിര മാടത്തുമ്പുള്ളി, കല്ലടി സ്‌കൂള്‍ മാനേജര്‍ കെ.സി.കെ സൈതാലി, പ്രിന്‍സിപ്പല്‍ എം. റഫീഖ്, ഡോ. റഷീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്, പാലിയേറ്റീവ് നേഴ്‌സ് സീനത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനി ത, ജനപ്രതിനിധികള്‍,ആശ പ്രവര്‍ത്തകര്‍, കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് ഭാരവാ ഹികള്‍, സ്‌കൂള്‍ എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് മെമ്പര്‍ അജിത്ത് ക്രിസ്മസ് അപ്പൂപ്പനായി വേഷമിട്ടത് ശ്രദ്ദേയമായി.