അലനല്ലൂര്‍:വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളിലെ അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ‘അറബിഭാ ഷാദിന സംഗമം’ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് ഉദ്ഘടനം ചെയ്തു. പ്രധാനാധ്യാപകന് സി.ടി മുരളീധരന് അ ദ്ധ്യക്ഷത വഹിച്ചു. ‘അറബി ഭാഷയുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ എം സൈനബ ശറഫീയ്യ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അധ്യാപകരായ കെ.എം.ഷാഹിന സലീം, ടി.ഹബീബ, കെ.മിന്നത്ത്, എം.പി മിനീഷ, എം ഷബാന ഷിബില, കെ.പി ഫായിഖ് റോഷന്, എന്‍ ഷാഹിദ്സഫര്,എം മാഷിദ എന്നിവര്‍ സംബന്ധിച്ചു. സ്കൂളിലെ അറബി അധ്യാപകരായ സി മുഹമ്മദാലി സ്വാഗതവും എ.പി ആസിം ബിന്‍ ഉസ്മാന് നന്ദിയും പറഞ്ഞു.അറബി സംഘഗാനങ്ങളും അറബി പദ്യം ചൊല്ലല്‍ മത്സരങ്ങളും അരങ്ങേറി.