പാലക്കാട് :നാടിന്റെ സമാധാനജീവിതം തകര്‍ക്കുന്ന തലത്തിലേക്ക് അന്ധവിശ്വാ സവും ആചാര വൈകൃതവും വളരുമ്പോൾ സാമൂഹിക മാനവിക പ്രസ്ഥാനങ്ങള്‍ക്ക് നിസംഗതയോടെ നോക്കി നില്‍ക്കാനാവില്ലെന്ന്കേരള യുക്തി വാദി സംഘം പാലക്കാട് ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.പാലക്കാട് കൊപ്പം കെഎസ്ടിഎ ഹാളിൽ ചേർന്ന
കേരള യുക്തിവാദി സംഘം ജില്ലാ കൺവെൻഷനിൽ ശാസ്ത്രം സമൂഹം എന്ന വിഷയ ത്തിൽ പി.പ്രദോഷ്,നമ്മളെങ്ങനെ നമ്മളായി എന്ന വിഷയത്തിൽ ഇരിങ്ങൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.യുക്തിവാദത്തിനും മാനവികതയ്ക്കും വേണ്ടി നിലകൊ ള്ളുന്ന സംഘടനയുടെഭാവി പ്രവർത്തന പരിപാടികൾ കൂടി കൺവെൻഷൻ ആസൂത്ര ണം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പി.ശബരിഗിരിഷ്,മാണി പറമ്പേട്ട്, പി.കെ നാരായണൻ,മാതുലാമണി,എ എം ഷിബു,വേണുഗോപാൽ,ശ്രീധരൻ അട്ടപ്പാടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ജില്ലാ കമ്മിറ്റിയംഗം ശെൽവൻ കണക്ക് അവത രിപ്പിച്ചു.ഹ്യൂമനിസ്റ്റ് യൂത്ത് മൂവ്മെന്റ് ജില്ലാ കൺവെൻഷൻ കേരള യുക്തിവാദി സം ഘം ജില്ലാ പ്രസിഡന്റ് മിനി ഉദ്ഘാടനം ചെയ്തു.കെ വൈ എസ് സംസ്ഥാന കമ്മിറ്റി ഭാര വാഹികളായ ശബരി ഗിരീഷ്,വിദ്യ എന്നിവര്‍ സംസാരിച്ചു.രാജേഷ് (പ്രസിഡന്റ്),
പി ബിജു (സെക്രട്ടറി),ഇര്‍ഷാദ് (ട്രഷറർ),എന്നിവരെ പുതിയ ഭാരവാഹികളായി തെര ഞ്ഞെടുത്തു.