അലനല്ലൂര്‍: വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നര മാസം മാത്രം ബാക്കി നില്‍ക്കെ ജീവനക്കാരുടെ സ്ഥലം മാറ്റം അലനല്ലൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ അനിശ്ചി തത്വത്തിലാക്കുന്നതായി ആക്ഷേപം.ക്ലറിക്കല്‍ തസ്തികയിലുള്ളവരുടെ സ്ഥലമാറ്റമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.പഞ്ചായത്ത് കാര്യാലയത്തിലെ മൂന്ന് സീനിയര്‍ ക്ലാര്‍ക്കുമാ രെ സ്ഥലം മാറ്റിയിട്ടുണ്ട്.പകരം രണ്ട് പേരെ യാണ് നിയമിച്ചിട്ടുള്ളത്.എല്‍ഡി ക്ലാര്‍ക്കു മാരില്‍ സ്ഥല മാറ്റ കരട് പട്ടിക കഴിഞ്ഞ ദിവസം പുറത്തിറങ്ങിയപ്പോള്‍ മൂന്ന് പേര്‍ക്ക് സ്ഥലം മാറ്റമുള്ളതായാണ് കാണുന്നത്.പകരം ഒരാളെ മാത്രം നിയമിച്ചതായും കാണുന്നു ണ്ട്.പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കേണ്ട ഘട്ടത്തില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം മാര്‍ച്ച് 31 വരെ നിര്‍ത്തി വെക്കണമെന്ന് അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിച്ചു.