അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു.പി. വിഭാഗം ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനാ യി വികസിപ്പിച്ചെടുത്ത സ്വീറ്റ് ഇംഗ്ലീഷ് വര്‍ക്ക് ബുക്ക് മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളിന് കൈമാറി.സ്‌കൂളിന്റെ പ്രവര്‍ത്തന പരിധിയില്‍ പെട്ട എല്ലാ ലോവര്‍ പ്രൈമറി വിദ്യാ ലയങ്ങളിലും ഇത് വിതരണം ചെയ്യുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റഹ്മത്ത് മാസ്റ്റര്‍ അറിയി ച്ചു.കോവിഡ് കാലത്തെ പഠനവിടവ് നികത്താന്‍ കൂടി ഈ മൊഡ്യൂള്‍ പ്രയോജനപ്പെ ടുമെന്ന് അദ്ദേഹം പറഞ്ഞു. നാലാം ക്ലാസുകാര്‍ നേതൃത്വം നല്‍കിയ ഇംഗ്ലീഷ് അസംബ്ലി യില്‍ വെച്ച് പ്രാധാനാധ്യാപകന്‍ പുല്ലിക്കുന്നന്‍ യൂസഫ് വര്‍ക്ക് ബുക്ക് ഏറ്റുവാങ്ങി. മൊഡ്യൂള്‍ കുട്ടികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ചാലിയന്‍ ബഷീര്‍ മാസ്റ്റര്‍ വിശദീകരിച്ചു. ഏറ്റവും നന്നായി വര്‍ക്ക് ബുക്ക് പൂര്‍ത്തീകരിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളിന്റെ വകയായി സമ്മാനം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.എടത്തനാട്ടുകരയിലെ പ്രമുഖ എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെട്ട സ്മൃതി മര്‍മരം എന്ന പുസ്തകം സ്‌കൂള്‍ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. പുസ്തകം സ്‌കൂളിലെ സീനിയര്‍ ടീച്ചര്‍ ഒ. ബിന്ദു റഹ്മത്ത് മാഷില്‍ നിന്ന് ഏറ്റുവാങ്ങി.പി. ഹംസ, ജി.ഒ.എച്ച്. എസിലെ അധ്യാപകരായ മുംതാസ്, യൂനസ്, അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.