മലമ്പുഴ: മുണ്ടൂര്‍ പൊരിയാനിയില്‍ വരുന്ന ടോള്‍ ബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന് കേ രള കോണ്‍ഗ്രസ് (ജോസഫ്) മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി കെ ശിവരാജേഷ് ഉദ്ഘാടനം ചെയ്തു.നിരന്തരമായി കോങ്ങാട്,മുണ്ടൂര്‍ പ്രദേ ശങ്ങളിലെ ജനങ്ങള്‍ ഒലവക്കോട്-പാലക്കാടിലേക്ക് സ്ഥിരമായി വരുന്നതിനാല്‍ ഈ പ്ര ദേശത്ത് ടോള്‍ ബൂത്ത് വരുന്നത് സാധാരണ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉളവാക്കുമെന്ന് ശിവരാജേഷ് പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് പുതുശേരി അധ്യ ക്ഷനായി.നേതാക്കളായ എം വി. രാമചന്ദ്രന്‍ നായര്‍,കെ.ജയപ്രകാശ്,അജയ് എലപ്പുള്ളി, ബിജു മുണ്ടൂര്‍,കെ.മനോജ് കുമാര്‍,ആര്‍.പ്രവീണ്‍കുമാര്‍,എസ്.മണി,ഡിനു ജോസഫ് എന്നിവര്‍ സംസാരിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് ആയി കെ. സതീഷ് പുതുശേരി, അജയ് എലപ്പുള്ളി (ജനറല്‍ സെക്രട്ടറി) ബിജു മുണ്ടൂര്‍ (ട്രഷറര്‍) എന്നിവരെയും തിര ഞ്ഞെടുത്തു.