അലനല്ലൂര്‍: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ വട്ടമണ്ണ പ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ഊര്‍ജ്ജസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി അലനല്ലൂര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ എ ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പി അഹമ്മദ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. ‘ഊര്‍ ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ സീനിയര്‍ അസിസ്റ്റന്റ് കെ.എ മിന്നത്ത് ക്ലാസ്സെടുത്തു. പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ ഊര്‍ജ്ജസംരക്ഷണ പ്രതി ജ്ഞ ചൊല്ലിക്കൊടുത്തു.സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി, എം.പി.ടി.എ വൈസ് പ്ര സിഡന്റ് പി ഫെമിന അധ്യാപകരായ ടി ഹബീബ, എം.പി മിനീഷ, എ.പി ആസിം ബിന്‍ ഉസ്മാന്‍,എം ഷബാന ഷിബില,കെ.പി ഫായിഖ് റോഷന്‍,എം മാഷിദ എന്നിവര്‍ സംബ ന്ധിച്ചു.ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന സന്ദേശം വിദ്യാര്‍ത്ഥി കളിലെത്തിക്കുക, കൂടുതല്‍ ഊര്‍ജ്ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുക, ഊര്‍ജ്ജ ത്തിന്റെ ദുരുപയോഗം തടഞ്ഞ് കുറഞ്ഞ ഉപയോഗം പ്രോല്‍സാഹിപ്പിക്കുക, ഊര്‍ജ്ജ നഷ്ടം തടഞ്ഞ് കാര്യക്ഷമമായ ഊര്‍ജ്ജ ഉപയോഗം പ്രോല്‍സാഹിപ്പിക്കുക, ലോക ജന തയുടെ ഭാവിക്കായി ഊര്‍ജ്ജം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കുട്ടി കളില്‍ അവബോധം ഉളവാക്കാനും സദസ്സ് സഹായകമായി.