പുതൂര്‍: അട്ടപ്പാടി കടുകുമണ്ണ ഊരിലെ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ അര്‍ധരാത്രി യില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഊരുകാരോടൊപ്പം പ്രയത്‌നിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രിയ ജോയിയെ നമ്മുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് നമ്മുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രിയയെ ആദരിച്ചത്.പുതൂര്‍ പഞ്ചായത്തിലെ കടുകു മണ്ണ ഊരിലെ സുമതിയെ പ്രസവത്തിനായി ആശുപത്രിയിലെത്തിക്കാനായി ആംബുല ന്‍സിനായി ശ്രമം നടത്തിയത് പ്രിയയാണ്.

കഴിഞ്ഞ രാത്രി 12.45നാണ് മുക്കാലിയില്‍ താമസിക്കുന്ന പ്രിയയെ ട്രൈബല്‍ പ്രമോട്ടര്‍ ജ്യോതി വിവരമറിയിച്ചത്.ഉടന്‍ മകളെ അടുത്ത വീട്ടിലാക്കി പ്രിയ 108 ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത് സഹായി ജിന്റോ എന്നിവര്‍ക്കൊപ്പം ആംബുലന്‍സില്‍ എത്തുക യായിരുന്നു.മേലേ ആനവായ് ഫോറസ്റ്റ് ഒപിയുടെ അടുത്ത് നിന്നാണ് മഞ്ചലില്‍ ഊരു കാര്‍ ചുമന്നെത്തിച്ച സുമതിയെ ആംബുലന്‍സില്‍ കയറ്റി രാവിലെ 6.45ഓടെ കോട്ട ത്തറ ആശുപത്രിയിലെത്തിച്ചത്.ഏഴിന് സമുതി ആണ്‍കുട്ടിയ്ക്ക് ജന്‍മം നല്‍കി. പ്രതി കൂല കാലാവസ്ഥയിലും അര്‍ധരാത്രിയിലെ സമയബന്ധിതമായ ഇടപെടിലാണ് പ്രി യയെ അനുമോദിക്കുന്നതെന്നും അട്ടപ്പാടിയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് ജെപി എച്ച്എന്‍ പ്രിയയെ ആദരിച്ചതെന്നും നമ്മുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ ഭാര വാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!