മണ്ണാര്‍ക്കാട്: നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെ ത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കു ന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാ യാണ് വായ്പാ മേള. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.കോഴിക്കോട് എസ്. ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചുകളിലുമാണ് വായ്പാ മേള നടക്കുക.പങ്കെടുക്കാന്‍ താത്പര്യമുളള പ്രവാസി സം രംഭകര്‍ ഡിസംബര്‍ 15 നകം www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്ക റൂട്ട്സി ല്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസ ത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെ യുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാല് വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴിലോ ബിസിനസ് സംരംഭങ്ങളോ തുടങ്ങു ന്നതിനും നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാ പനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി പദ്ധതി ലഭ്യമാണ്.
വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും 0471-2770 511, +91-7736 917 333 (വാ ട്ട്സ്ആപ്പ്) എന്നീ നമ്പറുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) എന്നിവയിലും ലഭിക്കും.