തച്ചമ്പാറ:ദേശീയതലത്തില്‍ നടന്ന 2019ലെ സി എ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്) ഫൈനല്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കെ.പി വരദ. തച്ചമ്പാറ ചൂരിയോട് കോല്പുറത്ത് മന പരമേശ്വരന് നമ്പൂതിരി യുടെയും തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ജീവന ക്കാരി സാവിത്രിയുടെയും മകളാണ്. 2019ലെ സിഎ ഫൈനല്‍ പരീക്ഷയില്‍ കെപി വരദ നേടിയ രണ്ടാം റാങ്ക് ആദ്യ പരിശ്രമ ത്തില്‍ തന്നെയാണ്. എട്ട് വിഷയങ്ങളിലായി 800 മാര്‍ക്കില്‍ 548 മാര്‍ക്ക് നേടിയാണ് വരദ പൊതുവിദ്യാഭ്യാസത്തിന്റെ വരദാന മായത്. സ്കൂള്‍ പഠന കാലത്ത് തന്നെ സിഎക്കാരിയാകണമെന്നാ യിരുന്നു വരദയുടെ സ്വപ്നം.തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്ക ന്ററി സ്കൂളില്‍ നിന്നും എസ്എസ്എല്‍സി മികച്ച മാര്‍ക്കോടെ വിജയിച്ചു.പ്ലസ്ടു പുലാപ്പറ്റ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ പാസായി.1200ല്‍ 1197മാര്‍ക്കാണ് നേടിയത്. ഇംഗ്ലീഷിന് രണ്ടും അക്കൗണ്ടന്‍സിക്ക് ഒരു മാര്‍ക്കുമാണ് നഷ്ടമാ യത്.ബിരുദ പഠനത്തിന് പോകാതെയാമ് സിഎയ്ക്ക് ശ്രമമാരം ഭിച്ചത്.ആദ്യശ്രമത്തില്‍ പ്രാഥമികം കടന്നു.ഇന്റര്‍ രണ്ട് ഭാഗങ്ങ ളിലായി ആദ്യ അവസരത്തില്‍ വിജയിച്ചു.കഴിഞ്ഞ നവംബറില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ഇന്നലെ പുറത്ത് വന്നത്.