കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെയും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെയും സംയുക്താഭി മുഖ്യത്തില്‍ രൂപീകരിച്ച കാട്ടുതീ പ്രതിരോധ സേനയുടെ രണ്ടാം ഘട്ട പരിശീലന പരിപാടി നടന്നു. കാട്ടുതീ പ്രതിരോധിക്കാനാ വശ്യമായ മുന്‍കരുതല്‍ നടപടികളെ കുറിച്ചും തീ പിടിച്ചാല്‍ എങ്ങിന്നെ തീയണക്കാം എന്നതിനെ കുറിച്ച് ക്ലാസ് നടന്നു. പുറ്റാനിക്കാട് ഫോറസ്റ്റ് ക്യാമ്പ് ഷെഡിനടുത്ത് നടന്ന പരിപാടി പഞ്ചായത്ത് മെമ്പര്‍ എ.സുബ്രഹ്മണ്യന്‍ ഉദഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട്.സി മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി.എം ചന്ദ്രദാസന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി. ഡെപ്യുട്ടി റെയിഞ്ച് ഓഫീസര്‍ ശശികുമാര്‍ ക്ലാസ് നയിച്ചു.കെ രാമകൃഷ്ണന്‍,എ. ഷൗക്കത്തലി, കെ.സാനിജ് ബിജു പന്തലിങ്ങല്‍ ,വനം വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.