മണ്ണാര്‍ക്കാട് : അലനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പ രിധിയിലുള്ള ആശാ പ്രവര്‍ത്തകര്‍ക്കായുള്ള ഒമ്പതാം ഘട്ട പരി ശീലനം കുമരംപുത്തൂരില്‍ ആരംഭിച്ചു.കേരളം നേരിടുന്ന പുതിയ ആരോഗ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുത്തന്‍ പ്രവര്‍ത്തന ശൈലിയിലൂടെ ഇടപെട്ടു പ്രവൃത്തിക്കാന്‍ ആശാ പ്രവര്‍ത്തകരെ സന്നദ്ധമാക്കുക എന്നുള്ളതാണ് പരിശീലന ലക്ഷ്യം.കുമരംപുത്തൂര്‍ കോട്ടോപ്പാടം പഞ്ചായത്തുകളില്‍ നിന്നായി 65 പേരാണ് പരിശീലന ത്തില്‍ പങ്കെടുക്കുന്നത്.കുമരംപുത്തുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ ണ്ട് ലക്ഷ്മി കുട്ടി കെ.കെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് വിജ യലക്ഷ്മി,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സഹദ് അരിയൂ ര്‍,മെഡിക്കല്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ് വി.പി,ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാമന്‍കുട്ടി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!