പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെ ല്ലിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 27 ന് പൈതൃകയാത്ര സംഘടിപ്പിക്കുന്നു. പാലക്കാടന്‍ കലാ-സാംസ്‌ക്കാ രിക പൈതൃകം യാത്രയിലൂടെ നേര്‍ക്കാഴ്ച്ചയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അഞ്ചുവിളക്കില്‍ നിന്ന് രാവിലെ ഏഴിനാണ് സഞ്ചാ രം ആരംഭിക്കുക.
രാവിലെ 6.30 ന് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ ഉദ്ഘാടനം നടക്കും. തുടര്‍ന്ന് ജൈനക്ഷേത്രം, പൈതൃക മ്യൂസിയം, കുഞ്ചന്‍ സ്മാരകം എന്നിവ സന്ദര്‍ശിക്കും. വരിക്കാശ്ശേരി മനയിലെ വിഭവ സമൃദ്ധമായ സദ്യയും പാലക്കാടന്‍ തനത് കലകളുടെ പ്രദര്‍ശനവും യാത്രയുടെ ഭാഗമാണ്. 250 പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് പൈതൃക യാത്ര നടത്തുന്നത്. യാത്രയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 24 നകം 9947086128 ല്‍ ബുക്ക് ചെയ്യണം. 850 രൂപയാണ് ചാര്‍ജ്.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കെ.എസ.്ആര്‍.ടി.സി ജില്ലയില്‍ ഇതുവരെ 271 യാത്രകളാണ് നടത്തിയത്. അതില്‍ 193 യാത്രകള്‍ നെല്ലിയാമ്പതിയിലേക്കായിരുന്നു. 11,060 പേര്‍ പങ്കെടുത്ത യാത്ര കളില്‍നിന്നായി ഒന്നരക്കോടി രൂപയിലേറെ വരുമാനം ലഭിച്ചിട്ടുണ്ട്. പൈതൃക യാത്രയ്ക്ക് പുറമെ നവംബര്‍ 30 ന് അമ്പതാമത് നെഫര്‍റ്റി റ്റി ആഡംബര കപ്പല്‍ യാത്രയും നടത്തുന്നുണ്ട്.