കൊളത്തൂര്‍: ഓണപ്പുട അനുഗ്രഹ കളരിപ്പയറ്റ് യോഗ പരിശീലന കേന്ദ്രത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ആശ്വാസമായി. കൊളത്തൂര്‍ നാഷണല്‍ ഹൈസ്‌കൂളില്‍ നടന്ന ക്യാമ്പ് മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. അനു ഗ്രഹ കളരി സ്ഥാപകന്‍ സി പി മൊയ്തു ഗുരുക്കള്‍ അധ്യക്ഷനായി. കൊളത്തൂര്‍ എസ് ഐ മണി മുഖ്യപ്രഭാഷണം നടത്തി.സുനില്‍ വാ ര്യര്‍,സൈനസ് നാണി,ഷബീര്‍ കൊളത്തൂര്‍,ഉണ്ണി ഹേമ,ഉബൈദ് എന്നിവര്‍ സംസാരിച്ചു.കളരിപ്പയറ്റ് അധ്യാപകന്‍ സി പി മുസമ്മില്‍ സ്വാഗതവും വിദ്യാര്‍ത്ഥി സല്‍മാന്‍ നന്ദിയും പറഞ്ഞു.1982ലാണ് കൊളത്തൂര്‍ ഓണപ്പുട അനുഗ്രഹ കളരി ആരംഭിച്ചത്. സംസ്ഥാന ത്തെ വിവിധ ജില്ലകളിലായി നിരവധി കളരിയുണ്ട്.സ്‌കൂള്‍, കോളേ ജ് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കായും കളരി, യോഗ പരിശീലനം നല്‍കി വരുന്നുണ്ട്.നാല്‍പ്പതാം വാര്‍ഷികത്തോ ടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടിക ള്‍ കഴിഞ്ഞ ജനുവരിയിലാണ് തുടങ്ങിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!