ബുറൈദ:മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി ഹൃദയാ ഘാതം മൂലം സൗദിയിലെ ഉനൈസയില്‍ മരിച്ചു.വേങ്ങ കല്ലിടു മ്പില്‍ അലവിയുടെ മകന്‍ ഷറഫുദ്ദീന്‍ (38) ആണ് മരിച്ചത്. ഉനൈസ സനയ്യ മാര്‍ക്കറ്റില്‍മത്സ്യവില്‍പനക്കടയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഏഴു വര്‍ഷത്തോളമായി ഉനൈസ യിലുള്ള ഷറഫുദ്ദീന്‍ അവസാനം അവധി കഴിഞ്ഞു വന്നിട്ട് ഏഴു മാസമായി. ഭാര്യ: സുനീറ. മക്കള്‍: ഹന ഷെറിന്‍, അബ്ദുസ്സലാം, മുഹമ്മദ് ഷാമില്‍. മാതാവ്: ഖദീജ. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ ഉനൈസയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയിരുന്നു. വിശദമായ പരിശോധന വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. സഹ ജോലിക്കാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു വിശ്രമത്തിലായിരുന്നു. മൃതദേഹം ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. നടപടികള്‍ പൂര്‍ത്തി യാക്കി മൃതദേഹം സ്വദേശ ത്തേക്ക് കൊണ്ടുപോകുമെന്ന് സഹോ ദര പുത്രന്‍ റാഷിദ് അറിയിച്ചു. മരണ വിവരമറിഞ്ഞ് മറ്റ് അടുത്ത ബന്ധുക്കളും ഉനൈസയില്‍ എത്തിയിട്ടുണ്ട്. ഉനൈസ കെ.എം .സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.