കോട്ടോപ്പാടം:ഗണിതപഠനം ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ പഞ്ചായത്തു കളിലും സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് ത്രിദിന സഹവാസ ക്യാമ്പിന് വടശ്ശേ രിപ്പുറം ഷെയ്ക്ക് അഹമ്മദാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ തുടക്കമായി.ഗ്രാമ പഞ്ചായത്തംഗം അക്കര ഹമീദ് ഉദ്ഘാടനം ചെയ്തു.ബി.ആര്‍.സി പരിശീലകന്‍ എം.അബ്ബാസ്,പ്രധാനാധ്യാപിക ജോളിജോസഫ്,പി.എസ്.ബിന്ദു,കെ.ടി.റജീന,പി.ഹംസ,പി.ഗിരീഷ്,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ജയശങ്കര്‍, കെ.ഷമീര്‍, മുഹമ്മദ് പാഷ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. നിത്യജീവിത ത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സംഭവങ്ങളെ പാഠപുസ്തക വുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്ക് മനസിലാകുംവിധം രസ കരമായി അവതരിപ്പിക്കുന്ന ഗണിതോത്സവത്തില്‍ നാട്ടു ഗണിത ത്തിന്റെ സാധ്യതകള്‍, വ്യത്യസ്ത തൊഴിലുകളും തൊഴിലാളി കളുമായി ബന്ധപ്പെട്ട ഗണിത സാധ്യതകള്‍, മന:ഗണിതത്തിന്റെ രീതികള്‍,പ്രകൃതിയിലെ ഗണിതം, ജ്യോതിശാസ്ത്ര ഗണിതം തുടങ്ങിയവയും പരിചയപ്പെടുത്തും.പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ് കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.