മണ്ണാര്‍ക്കാട്: ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗരത്വ ഭേദഗത നിയമത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ നേതൃത്വ ത്തില്‍ മണ്ണാര്‍ക്കാട് ഭരണഘടന സംരക്ഷണ തൊഴിലാളി സദസ്സ് നടത്തി.എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയന്‍ കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍ അധ്യക്ഷനായി.വിവിധ ട്രേഡ് യൂണിയന്‍ നേതാ ക്കളായ വിസി കാര്‍ത്യായനി,അഡ്വ നാസര്‍ കൊമ്പത്ത്,കെടി ഹംസപ്പ,നാസര്‍ പാതാക്കര,ജോസ് ബേബി,കൃഷ്ണകുമാര്‍, അയ്യപ്പന്‍, ശിവദാസ്,സികെ അബ്ദറഹ്മാന്‍,സുരേന്ദ്രന്‍,കെപി മസൂദ് ,കൃഷ്ണ കുമാര്‍,ഹരിദാസ്, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് മാസ്റ്റര്‍ സ്വാഗ തവും ഹൈദരലി നന്ദിയും പറഞ്ഞു.തുടര്‍ന്ന് നമ്മള്‍ ഇന്ത്യക്കാര്‍ നാടകവും ഒലിവ് നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍പാട്ടും അരങ്ങേറി.