അട്ടപ്പാടി: മേലെ കോട്ടത്തറയില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. വലയര്‍ കോളനിയിലെ രങ്കമ്മയുടെ വീടാണ് കത്തി നശിച്ചത്. ആള പായമില്ല.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.പൊങ്കല്‍ പ്രമാണിച്ച് വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടാ യിരുന്ന പട്ടയം,സര്‍ട്ടിഫിക്കറ്റുകള്‍,തിരിച്ചറിയല്‍ രേഖകള്‍ ,45,000 രൂപ എന്നിവയും എന്നിവയും കത്തി നശിച്ചു.അഗ്നിബാധയില്‍ ടെലിവിഷന്‍ പൊട്ടിത്തെറിച്ചു.നാട്ടുകാരുടെ സമയോചിതമായി ഇടപെട്ട് ഗ്യാസ് സിലിണ്ടര്‍ മാറ്റിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.ടി. ഉമ്മര്‍, സീനിയര്‍ ഫയര്‍ അന്റ് റെസ്‌ക്യു ഓഫീസര്‍ സി.ഉമ്മര്‍,ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ കെ രമേശ്,പി.സജു,യു.അബ്ദുള്‍ ഹക്കീം, ഡ്രൈവര്‍ കെ എം നസീര്‍,ഹോം ഗാര്‍ഡ് നാരായണന്‍ കുട്ടി എന്നി വരുടെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീയണ ക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായി ട്ടില്ല.ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കു ന്നു.കുടുംബത്തിന് താത്ക്കാലികമായ താമസത്തിന് പഞ്ചായത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണ ഭോക്തവായതിനാല്‍ വീട് അനുവദിക്കുന്നതിനായി പഞ്ചയാത്ത് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!