കുമരംപുത്തൂര്‍: ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജലശ്രീ ക്ലബ്ബ് പ്ര വര്‍ത്തനോദ്ഘാടനവും എന്റെ കുടിവെള്ളം മാഗസിന്‍ പ്രകാശന വും പയ്യനെടം എയുപി സ്‌കൂളില്‍ നടന്നു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രീതയ്ക്ക് മാഗസിന്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം രാജന്‍ ആമ്പാടത്ത് അധ്യ ക്ഷനായി.പദ്ധതി നിര്‍വ്വഹണ സഹായ സംഘടനയായ വെല്‍ഫെ യര്‍ സര്‍വീസസ് പ്രൊജക്ട് മാനേജര്‍ ഷമീര്‍ വളപ്പില്‍ വിഷയാവ തരണം നടത്തി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍,സ്‌കൂള്‍ മാനേജര്‍ അലവി കുരുക്കള്‍,പ്രധാന അധ്യാപിക കെ എ രാധിക,പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ സി പി മുഹമ്മദ് ഫൈസല്‍,അധ്യാപകരായ എം ലിജിത,ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!