മണ്ണാര്‍ക്കാട്: ലഹരിക്ക് വിട,സ്വപ്‌നങ്ങള്‍ക്ക് സ്വാഗതമെന്ന സന്ദേശ മുയര്‍ത്തി മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളും മദര്‍ കെയര്‍ ആശുപ ത്രിയും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ മൂന്നാം ഘട്ടം തുടങ്ങി.തോരാപുരം കോളനിയില്‍ നഗരസഭാ വൈ സ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡ ന്റ് സക്കീര്‍ മുല്ലക്കല്‍ അധ്യക്ഷനായി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണ, കൗണ്‍സി ലര്‍മാരായ ടി ആര്‍ സെബാസ്റ്റ്യന്‍,റജീന,മദര്‍ കെയര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അശ്വിന്‍,സബീല്‍,എംപിടിഎ പ്രസിഡന്റ് നിഷ,പിടിഎ അംഗങ്ങളായ പി ഖാലിദ്,സമദ് പൂവ്വക്കോടന്‍, ഫിറോ സ്,കെ പി അഷ്‌റഫ്,ശിവന്‍,ഷാജഹാന്‍,യൂസഫ്,അധ്യാപകരായ സഹീറാ ബാനു,മനോജ് ചന്ദ്രന്‍,സക്കീര്‍,പി ആശ,സലീന,ബേബി എന്നിവര്‍ സംസാരിച്ചു.
സിപിഒ ഫസല്‍ റഹ്മാന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.പ്രധാന അധ്യാപകന്‍ നാരായണന്‍ സ്വാഗതം പറഞ്ഞു.ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മൊബ്,ബോധവല്‍ക്കരണ വീഡിയോ അവതരണം തുടങ്ങിയവയുമുണ്ടായി.നാളെ ഒന്നാം മൈല്‍ പൂക്കുന്ന് കോളനി,ബസ് സ്റ്റാന്റ്,കൊടുവാളിക്കുണ്ട് എ്ന്നിവടങ്ങളില്‍ കാമ്പ യിന്‍ നടത്തും.