തച്ചനാട്ടുകര:അലിഫ് അറബിക് ക്ലബ് സബ് ജില്ലാ കമ്മറ്റി സംഘടി പ്പിച്ച സി എച്ച് മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ആവേശ മായി.ഭാഷാവൈവിധ്യം രാഷ്ട്രത്തിന്റെ സൗന്ദര്യം എന്ന പ്രമേയ ത്തില്‍ ജനുവരി 30,31ഫെബ്രുവരി1 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കേരള അറബിക് ടിച്ചേഴ്‌സ് ഫെഡറേഷന്റെ അറുപത്തിരണ്ടാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. മത്സരം തച്ചനാട്ടുകര പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന മത്സരം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ സൈതലവി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഉപജില്ലയിലെ ഇരുപതിലധികം സ്‌കൂളുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.വാര്‍ഡ് മെമ്പര്‍മാരായ കെ ടി അബ്ദുല്‍ ജലീല്‍ കെ എ ടി എഫ് റവന്യു ജില്ലാ പ്രസിഡന്റ് പി കുഞ്ഞലവി കെ എ ടി എഫ് മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ പ്രസിഡന്റ് കെ ഹസൈനാര്‍,സെക്രട്ടറി കരിം മുട്ടുപാറ സബ് ജില്ലാ പ്രസിഡന്റ് അലി.കെ,സെക്രട്ടറി മുഹമ്മ ദാലി.എം ട്രഷറര്‍ നൗഷാദലി,അലിഫ് അറബിക് കണ്‍വീനര്‍ അഷറഫ് കെ സി തച്ചനാട്ടുകര പഞ്ചായത്തിലെ ഹെഡ്മാസ്റ്റര്‍മാരായ സി എം ബാലചന്ദ്രന്‍ പ്രസന്ന,അശ്വതി,സിദ്ധീഖ്,ഇ കെ അബ്ദുള്‍ സമദ്,സഫീര്‍ എന്നിവര്‍ പങ്കെടുത്തു.ഫൈനല്‍ മത്സരത്തില്‍ വി പി എ യു പി സ്‌കൂള്‍ കുണ്ടൂര്‍ക്കുന്നിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ജിഎച്ച്എസ് നെച്ചുളളി ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള സമ്മാനദാനം കെ ഹംസ മാസ്റ്റര്‍ നിര്‍വ്വഹി ച്ചു.കെ.പി.എം.സലീം,ഷാജഹാന്‍ മാടാമ്പാറ,ഹംസ മാസ്റ്റര്‍,വീരാന്‍ വെള്ളക്കുന്ന്, കെ ഹസൈനാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.