അഗളി: സമഗ്ര ശിക്ഷ കേരള ബിആര്‍സിയുടെ കീഴില്‍ ആകര്‍ഷക മായി വിപുലീകരിച്ച ഓട്ടിസം സെന്റര്‍ കാവുണ്ടിക്കല്‍ ജിടിഎസി ല്‍ പ്രവര്‍ത്തനമാരംഭിച്ചു.സമഗ്ര ശിക്ഷ കേരള പാലക്കാട് ജില്ലാ പ്രൊ ജക്ട് കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ പ്രധാന അധ്യാപകന് ശ്രീജിത്ത് അധ്യക്ഷനായി.അഗളി ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഭക്ത ഗിരീഷ് സ്വാഗതം പറഞ്ഞു. ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഭക്ഷ്യധാന്യ കിറ്റും വസ്ത്ര ങ്ങളും വിതരണം ചെയ്തു.