മണ്ണാര്‍ക്കാട്: പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനായി പാലക്കാട് ജില്ലാ സപ്ലൈ ഓഫീ സിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരി ശോധന ആരംഭിച്ചു. നവംബര്‍ നാലിനാണ് പരിശോധന ആരംഭിച്ച ത്. 10 ദിവസത്തേക്കാണ് പരിശോധന. താലൂക്ക്-ജില്ലാതല സ്‌ക്വാ ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഇതുവരെ 205 വിപണി പരിശോധനകള്‍ നടത്തിയതില്‍ 99 ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധ രന്‍ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യം-റവന്യൂ, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലയിലെ ആറ് താലൂക്കുകളിലും പൊതുവിതരണ ഉപഭോക്തൃ കാര്യം-ഫുഡ് സേ ഫ്റ്റി-ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെ ടുത്തി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാതലത്തി ലും വരുംദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജി തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയി ച്ചു.