അലനല്ലൂര്‍:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജ് സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ നടത്തിയ തെരുവ് നാടകവും സന്ദേശ റാലിയും ശ്രദ്ധേയമായി. സന്ദേശ റാലി കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുള്ള കുട്ടി നിര്‍വ്വഹിച്ചു. ടീച്ചര്‍ കോര്‍ഡിനേറ്റര്‍ പ്രജിത്ത് കാരാട്ട് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഭാരവാഹികളായ ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍.എ, റഹീസ് എടത്തനാട്ടുകര, അലി.എം. ഷമീം കരുവള്ളി വിദ്യാര്‍ത്ഥികളായ ശ്രേയ കൃഷ്ണ ഗോവിന്ദ്,ഐതിഹ,അന്‍സില്‍ ഷാജി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഷാഫി ശ്രീഹരി എന്നിവര്‍ സംബന്ധിച്ചു സ്വാന്തന പരിചരണരംഗത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരു ത്തുക വിദ്യാര്‍ഥികളില്‍ പാലിയേറ്റീവ് സംസ്‌കാരം ഉയര്‍ത്തി ക്കൊണ്ടു വരിക ഓരോ വീട്ടില്‍ നിന്നും ഓരോ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ എന്ന എന്ന മഹത്തായ സന്ദേശത്തിന് തുടക്കം കുറിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു റാലിയും തെരുവ് നാടകവും.