കുമരംപുത്തൂര്‍: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഘോഷയാത്ര നടത്തി.പള്ളിക്കുന്ന് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നെച്ചുള്ളി പിആര്‍എസ്സി ഗ്രൗണ്ടില്‍ സമാപിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷയായി.സാഹിത്യകാരന് കെ പിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തി.സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിര മടത്തും പള്ളി, പഞ്ചായത്ത് അംഗങ്ങളായ റസീന വറോടന്‍,മേരി സന്തോഷ്, കുത്തനിയില്‍ കാദര്‍,അജിത്,ഷമീര്‍,സിദ്ദീഖ് മല്ലിയില്‍,ഉഷ ,രുഗ്മ ണി,കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സുനിത,അബു വറോടന്‍, ജുനൈ സ് തുടങ്ങിയവര്‍ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം രാജന് ആമ്പാടത്ത് സ്വാഗതവും യൂത്ത് കോ ഓര്‍ഡിനേറ്റര്‍ മുജീബ് മല്ലിയി ല്‍ നന്ദിയും പറഞ്ഞു.കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സര ങ്ങള് വിവിധ തുടരുകയാണ്.നവംബര്‍ 20ന് സമാപിക്കും.