അലനല്ലൂര്‍: കറിപ്പാത്തി കണ്ടിട്ടുണ്ടോ.കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവി ച്ചിരുന്നവര്‍ കറിയൊക്ക കേടുകൂടാതെ സൂക്ഷിക്കാന്‍ അടുക്കളയി ല്‍ ഉപയോഗിച്ചിരുന്ന മരം കൊണ്ടുള്ള ഉപകരണം.
ഒറ്റ കാഴ്ചയില്‍ തന്നെ കൗതുകം തുളുമ്പുന്ന കറിപ്പാത്തി മുണ്ടക്കുന്നു കാരിലെ ഇന്നത്തെ തലമുറ കണ്ടത് എഎല്‍പി സ്‌കൂളിലൊരുക്കിയ പഴയകാല കാര്‍ഷിക- വീട്ടുപകരണങ്ങളുടേയും പ്രദര്‍ശനത്തിലാ ണ്.
അടപ്പാത്തി,കുന്താണി,കൊട്ടുവടി,മണ്ണെണ്ണ കാളം,മുളനാഴി, ചമ്മ ന്തികോരി,നാരായം,ഉപ്പു പെരുക,ഭസ്മകുട്ട തുടങ്ങി ഇരുനൂറോളം പഴയകാല ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പുതു തലമുറയ്ക്ക് തീര്‍ത്തും അപരിചിതമായതും എന്നാല്‍ പഴയ തലമു റയ്ക്ക് കുറച്ചൊക്കെ പരിചിതവുമായ ഉപകരണങ്ങളായിരുന്നു ഇവയെല്ലാം.
മുണ്ടക്കുന്നും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളില്‍ നിധി പോ ലെ കാത്ത് സൂക്ഷിക്കുന്ന ഇവ വളരെയധികം ശ്രമപ്പെട്ടാണ് പ്രദര്‍ ശന സംഘാടകര്‍ സ്വരൂപിച്ചത്.ഇലക്ട്രിക്,ഇലക്ട്രോണിക്‌സ് യന്ത്ര ങ്ങളും ഉപകരണങ്ങളുമെല്ലാം കൃഷിയിടങ്ങളിലും അടുക്കളയി ലുമെല്ലാം അരങ്ങു വാഴുന്ന ഇക്കാലത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ പെരുമ പേറിയുന്ന ഉപകരണങ്ങള്‍ കാഴ്ചക്കാരുടെ കണ്ണുകളില്‍ കൗതുക ത്തിന്റെ കടല്‍ നിറച്ചു.
കേരളപ്പിറവിയോടനുബന്ധിച്ച് കേരളത്തനിമ എന്ന പേരിലാണ് സ്‌കൂളില്‍ വിപുലമായ പ്രദര്‍ശനമൊരുക്കിയത്..പഴമയെ ഒര്‍മിക്കു വാനും പുതു തലമുറയെ പരിചയപ്പെടുത്താനുമായി ചരിത്ര ശേ ഷിപ്പുകളായ ഉപകരണങ്ങളുടെ പ്രദര്‍ശനം വേദിയായി.മാത്രമല്ല കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി,ഉപകരണങ്ങളില്‍ വന്ന കാലാനുസൃതമായ മാറ്റം എന്നിവയുടെയെല്ലാം നേരനുഭവം പകരു ന്നതായി പ്രദര്‍ശനമെന്ന് പ്രധാന അധ്യാപകന്‍ പി യൂസഫ് പറഞ്ഞു.
പ്രദര്‍ശനോദ്ഘാടനം കര്‍ഷകനായ പാതിരമണ്ണ മുരളീധരന്‍ നിര്‍വ്വ ഹിച്ചു.പിടിഎ പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. എം പിടിഎ പ്രസിഡന്റ് റുക്‌സാന,പിടിഎ വൈസ് പ്രസിഡന്റ് രത്‌നവ ല്ലി,എംപിടിഎ വൈസ് പ്രസിഡന്റ് ജംഷീന,കമ്മിറ്റി അംഗങ്ങളായ സമീര്‍ കല്ലായി,ഷാജി കൂമഞ്ചേരി,നജ്മുന്നിസ,അധ്യാപകരായ പി ഹം സ,പി ജിതേഷ് എന്നിവര്‍ സംസാരിച്ചു.പോയകാലത്തിന്റെ ഓര്‍മ്മ പ്പെടുത്തലുമായി കാലം ബാക്കി വെച്ച ഉപകരണങ്ങള്‍ തേടിപ്പിടിപ്പി ച്ച് കൂടുതല്‍ വിപുലമായ ഒരു പ്രദര്‍ശനം അടുത്ത വര്‍ഷം സംഘടി പ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.