കുമരംപുത്തൂര്‍:പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പയ്യനടം എ യു പി സ്‌കൂളില്‍ സെമിനാറും സന്ദേശറാലിയും സംഘടിപ്പിച്ചു.വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകേണ്ടത് തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് സൃഷ്ടിക്കാന്‍ പരിപാടി സഹായകമായി.വൈസ് പ്രസിഡണ്ട് ഉഷ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അര്‍സല്‍ എരേരത്ത് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദുള്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ് വാര്‍ഡ് മെംബര്‍ ജംഷീല, പ്രധാനാധ്യാപിക കെ.എ രാധിക, മാനേജര്‍ അലവി കുരിക്കള്‍, അധ്യാപകരായ പി.കെ ഷാഹിന, ആര്‍ ജയമോഹന്‍, സ്‌കൂള്‍ ലീഡര്‍ ടി.കെ നേഹ എന്നിവര്‍ സംസാരിച്ചു