അലനല്ലൂര്‍:പ്ലാസ്റ്റിക് സഞ്ചികള്‍ പ്രകൃതിക്ക് വരുത്തുന്ന ദോഷങ്ങ ളെക്കുറിച്ച് ബോധവല്‍ക്കരിക്കുക,വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടു കര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാള മനോരമ നല്ല ഭൂമി, നല്ല നാളെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിപണിയിലിറക്കി.സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം യൂണിറ്റും സ്‌കൂളിലെ സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബും സംയുക്തമായാണ് തുണി സഞ്ചികള്‍ വിതരണം ചെയ്തത്. ഭിന്ന ശേഷിക്കാരായ മക്കളുടെ അമ്മമാര്‍ നിര്‍മ്മിച്ച തുണി സഞ്ചികള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കിടയില്‍ വിതരണം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് റഫീക്ക പാറോക്കോട്ട് തുണിസഞ്ചികളുടെ വിതരണോദ്ഘാ ടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ വി. ടി. വിനോദ് അധ്യക്ഷത വഹി ച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.അബ്ദുന്നാസര്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി. കെ. മുഹമ്മദ് ഹനീഫ, നല്ലപാഠം അധ്യാപക കൊ ഓര്‍ഡിനേറ്റര്‍മാരായ പി. അബ്ദുസ്സലാം, ഒ. മുഹമ്മദ് അന്‍വര്‍, എസ്. ആര്‍.ജി കണ്‍വീനര്‍ വിനീത തടത്തില്‍, സഹ്യാദ്രി പരിസ്ഥിതി ക്ലബ് കൊ ഓര്‍ഡിനേറ്റര്‍ കെ. ജി. സുനീഷ്, അധ്യാപകരായ എസ്. ഉണ്ണികൃഷ്ണന്‍,സി. സിദ്ദീഖ്, പി. അച്ച്യുതന്‍, കെ. ഹംസക്കുട്ടി, സന്ധ്യ പി. സബ്ന, ഷമീമ എന്നിവര്‍ സംസാരിച്ചു.വിദ്യാര്‍ത്ഥികളായ പി. അര്‍ഷാ സലാം, ടി.എ അദ്നാന്‍ ഷാ, അഭിനയ, ഫായിസ്, എം. വന്ദന എന്നിവര്‍ തുണി സഞ്ചികളുടെ വിതരണത്തിന് നേതൃത്വം നല്‍കി.