കോട്ടോപ്പാടം:’റോഡ് സുരക്ഷ ജീവന്‍ സുരക്ഷ’ എന്ന സന്ദേശവു മായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി ട്രൂപ്പിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാവാരത്തിന് തുടക്കമായി.റോഡ് സുരക്ഷാ ക്ലബ്ബംഗങ്ങള്‍ക്കും എന്‍.സി.സി കേഡ റ്റുകള്‍ക്കുമായി നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ.എന്‍.ബലരാമന്‍ നമ്പൂതിരി അധ്യ ക്ഷനായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.ഫസല്‍ റഹീം ക്ലാസ്സിന് നേതൃത്വം നല്‍കി.എന്‍.സി.സി ഓഫീസര്‍ തരുണ്‍ സെബാസ്റ്റ്യന്‍,ഹമീദ് കൊമ്പത്ത്,കെ.മൊയ്തുട്ടി,സ്‌കൂള്‍ ലീഡര്‍ വി.മുഹമ്മദ് ബാസിത്,സീനിയര്‍ കേഡറ്റുകളായ ഹര്‍ഷദ്, ആദി ത്യന്‍,സാലിം,റിന്‍ഷാദ്,വര്‍ഷ,രോഷ്‌ന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റോഡ് സുരക്ഷാ പ്രതിജ്ഞയെടുത്തു.ഡോക്യുമെന്ററി പ്രദര്‍ശനം,ക്വിസ് പ്രോഗ്രാം,ലഘുലേഖ വിതരണം,പ്രഥമശുശ്രൂഷ പരിശീലനം, തുടങ്ങിയവയും റോഡ് സുരക്ഷാ വാരാചരണത്തി ന്റെ ഭാഗമായി സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!