മണ്ണാര്‍ക്കാട് : കോടതിപ്പടി ഇശാഅത്തുസ്സുന്നഃ ദര്‍സ് ഫെസ്റ്റ് എനര്‍ ജൈസിയോ’22 ന് സമാപിച്ചു.ടീം ഫാസ് 1161 പോയന്റ് നേടി ഒന്നാം സ്ഥാനവും 1060പോയിന്റ് നേടി ടീം മറാഖിശ് രണ്ടാം സ്ഥാനവും നേടി. മുഹമ്മദ് ഷംഷാദ് അരക്കുപറമ്പ് ഹയര്‍ സോണ്‍ വിഭാഗത്തി ലും മിദ്‌ലാജ് സി കൂമഞ്ചേരിക്കുന്ന് മൈനര്‍ സോണ്‍ വിഭാഗത്തിലും കലാപ്രതിഭകളായി.സാലിം കിളിരാണി ഹയര്‍ സോണ്‍ വിഭാഗത്തി ലും റഫീദ് കൂമഞ്ചേരിക്കുന്ന് മൈനര്‍ സോണ്‍ വിഭാഗത്തിലും സര്‍ഗ്ഗ പ്രതിഭാ പട്ടവും കരസ്ഥമാക്കി.നൂറോളം ഇനങ്ങളില്‍ രണ്ട് ടീമുകളാ യാണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. സമാപന സംഗമം സൈനുദ്ദീന്‍ കാമില്‍ സഖാഫി അല്‍ അര്‍ശദി പയ്യനടം ഉദ്ഘാടനം ചെയ്തു. സൈ നുദ്ദീന്‍ കാമില്‍ സഖാഫി അല്‍ അര്‍ശദി പയ്യനടം വിജയികളെ പ്ര ഖ്യാപിച്ചു.ത്വാസീന്‍ ഉബൈദുള്ള കാമില്‍ സഖാഫി ആന്ത്രോത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ സഖാഫി ചങ്ങലീരി അധ്യക്ഷനായി.മുഖ്യാതിഥി സാമിയ ഇസ്ഹാഖ് ഹാജി വിജയികളെ അനുമോദിച്ചു.മുഹമ്മദ് ശാഫി കാമില്‍ സഖാഫി പാടൂര്‍,മുഹമ്മദ് റഷീദ് സഖാഫി കൈതച്ചിറ,ബാസിത്ത് നുസ്രി,ഷംസീര്‍ ഫാളിലി കാമില്‍ സഖാഫി,മുഹമ്മദ് അന്‍സറുദ്ദീന്‍ ഖുതുബി അഹ്‌സനി കാരക്കാട്,അബ്ദുല്ലത്തീഫ് നുസ്രി അഹ്‌സനി ആട്ടീരി,മന്‍സൂര്‍ അഹ്‌സനി കോഴിച്ചെന,അബ്ദുറഹീം കാമില്‍ സഖാഫി പെരുമ്പാ വൂര്‍,മിദ്‌ലാജ് പയ്യനടം സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!