അലനല്ലൂര്‍: വരാനിരിക്കുന്ന വരള്‍ച്ചാ കാലത്തെ പ്രതിരോധിക്കാന്‍ പുഴയില്‍ താത്കാലിക തടയണ നിര്‍മ്മാണവുമായി വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് അംഗങ്ങളാണ് തടയണ നിര്‍മ്മിക്കാനായി രംഗത്തിറങ്ങിയത്. അലനല്ലൂര്‍ പഞ്ചായ ത്തിലെ പ്രധാന ജലസ്രോതസ്സായ വെള്ളിയാര്‍ പുഴയില്‍ കണ്ണംകുണ്ട് ക്രോസ് വേക്ക് താഴെയായാണ് താത്കാലിക തടയണ തീര്‍ത്തത്. യൂണിറ്റ് പ്രസിഡണ്ട് ശമീം കരുവള്ളി യുടെ നേതൃത്വത്തില്‍ സെ ക്രട്ടറി ഇല്യാസ് ടി.പി. ഹാരിസ് ചേരിയത്ത്, യൂത്ത് വിംഗ് പ്രസി ഡണ്ട് അമ്പൂ പൂളക്കല്‍ പഞ്ചായത്ത് അംഗം യഹിയ കെ.പി , സക്കീര്‍ നാലുകണ്ടം,റഷീദ് ഡൗണ്‍ലോഡ് ഉമ്മര്‍ പടുവമ്പാടന്‍,അലി എക്‌സല്‍,നജീബ് കെ.ടി, ഖാദര്‍ ആലക്കല്‍ മറ്റ് യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്തു.താത്കാലിക തടയണ ഒരു പരിധി വരെ ജലദൗര്‍ലഭ്യം പരിഹരിക്കാനുതകും.