മണ്ണാര്‍ക്കാട്: സേവനമാവട്ടെ ലഹരി,സമരമാവട്ടെ ലഹരി,മദ്യവും മയക്കുമരുന്നും വേണ്ടേ വേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍ വൈസി കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് കെപി ഷരീഫ് നയിച്ച യു വജാഗ്രതാ യാത്ര സമാപിച്ചു.പറളിയില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത വിവിധ കേന്ദ്രങ്ങളിലെ പര്യടന ത്തിന് ശേഷം ചിറക്കല്‍പ്പടിയിലാണ് സമാപിച്ചത്.എന്‍ എസ് സി സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്ള ഉദ്ഘാടനം ചെ യ്തു.എന്‍ വൈ സി ജില്ലാ വൈസ് പ്രസിഡന്റ് അയിഷാ ബാനു അ ധ്യക്ഷയായി.ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മാസ്റ്റര്‍,എന്‍ എസ് സി ജില്ലാ പ്രസിഡന്റ് പി സി ഇബ്രാഹിം ബാദുഷ, എന്‍ വൈ സി ജില്ലാ സെ ക്രട്ടറിമാരായ ഷാജഹാന്‍ ഉമ്മരന്‍,അഭിജിത് എന്നിവര്‍ സംസാരിച്ചു. ജാഥാ കോ ഓര്‍ഡിനേറ്റര്‍ അത്തപ്പ സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ കെ പി ഷരീഫ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!