തച്ചനാട്ടുകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തച്ചനാട്ടുകര പൗരാവലിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ഭരണ ഘടനാ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. അമ്പത്തി മൂന്നാം മൈലില്‍ നിന്നും ആരംഭിച്ച പ്രകടനം പാലോടില്‍ സമാപിച്ചു. ഭരണഘടന സംരക്ഷണ സദസ്സ് ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.കുന്നത്ത് മുഹമ്മദ്, കെ. രാമചന്ദ്രന്‍ എന്ന കുഞ്ഞുമണി, മുഹമ്മദ് കുട്ടി സഖാഫി, ഉണ്ണീന്‍ കുട്ടി സഖാഫി, സി.ജയന്‍, ഷാജഹാന്‍ നാട്ടുകല്‍, ഹഫീസ് പൊന്നേത്ത് തുടങ്ങിയവര്‍ സംസാരിച്ചു