തെങ്കര: കേരളത്തിലെ ജനകീയ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നട ത്തുന്നത് ഫാസിസ്റ്റ് നീക്കങ്ങളാണെന്നാരോപിച്ച് സിപിഐ തെങ്കര ലോക്കല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നട ത്തി.മണലടി സെന്ററില്‍ നിന്നും ആരംഭിച്ച പ്രകടനം ചെക്ക് പോ സ്റ്റ് പരിസരത്ത് സമാപിച്ചു.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി കബീര്‍ മണ്ണാര്‍ക്കാട് ഉദ്ഘാ ടനം ചെയ്തു.ആര്‍എസ്എസ് അജണ്ട കേരളത്തില്‍ വിലപ്പോകില്ലെ ന്നും അതിന് ആരെങ്കിലും മുതിര്‍ന്നാല്‍ ജനകീയ പ്രതിഷേധങ്ങ ളി ലൂടെ കേരളം മറുപടി പറയുമെന്നും കബീര്‍ പറഞ്ഞു.
എഐവൈഎഫ് മേഖലാ സെക്രട്ടറി ഭരത് അധ്യക്ഷനായി.മേഖലാ പ്രസിഡന്റ് ആബിദ് കൈതച്ചിറ,സിപിഐ ലോക്കല്‍ കമ്മിറ്റി അം ഗം മുരുകദാസ്, ഗ്രീഷ്മ,മോഹനന്‍, അമല്‍,സുദേവന്‍, സുകുമാരന്‍, കൃഷ്ണദാസ്,സി എച്ച് ഷനൂപ്,നിഷാദ്,ശബരി,സുനില്‍,ടിആര്‍ അനീ ഷ്,താഹിര്‍,ഹരിപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.സിപിഐ ലോ ക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം പ്രസാദ് നന്ദിയും പറഞ്ഞു.