മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് സ്വദേശിയായ യുവാവിനെ ചിറക്ക ല്‍പ്പടിയല്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവം ഒത്ത് തീര്‍ന്നു. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് തിരുവിഴാംകുന്ന് സ്വദേശിയായ നിയാസ് പൊലീസിനോട് വ്യക്തമാക്കിയതോടെയാ ണ് സംഭവം ഒത്ത് തീര്‍ന്നത്.ഞായറാഴ്ച രാത്രി സുഹൃത്ത് അനീഷി നൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ചിറക്കല്‍പ്പടിയില്‍ നിന്നും രണ്ട് കാറുകളിലെത്തിയ സംഘം നിയാസിനെ ബലമായി പിടിച്ച് കൊണ്ട് പോയതായാണ് അനീഷ് പൊലീസില്‍ പരാതി നല്‍കിയി രുന്നത്.തടയാന്‍ ശ്രമിച്ച അനീഷിനെ ആയുധം കാട്ടി ഭീഷണിപ്പെടു ത്തിയതായും പരാതിപ്പെട്ടിരുന്നു.തുടര്‍ന്ന് പൊലീസ് അന്വേഷണം നടന്ന് വരുന്നതിനിടെയാണ് ഇരയായ യുവാവ് പൊലീസ് സ്റ്റേഷനി ലെത്തി തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന കാര്യം അറിയിക്കുന്നത്. വിദേശത്ത് വെച്ച് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.