മണ്ണാര്‍ക്കാട്: പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ഥികളു ടെയും അധ്യാപകരുടെയും അവധി ദിനങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ ഏജന്‍സികളുടെയു നീക്കം ശക്ത മായി പ്രതിരോധിക്കുമെന്ന് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം പ്രമേയത്തിലൂടെ മുന്നറിയിപ്പ് നല്‍കി. അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പള വിതരണം മുന്‍കാല പ്രാബല്ല്യത്തോടെ എത്രയും വേഗം നടത്തണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയായ ക്ഷാമബത്ത ഉടന്‍ നല്‍കുക,ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, യൂണിഫോം വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കുക ,ഉച്ച ഭക്ഷണ നടത്തിപ്പിലെ പ്രധാന അധ്യാപകരുടെ ജോലി ഭാരം ലഘൂകരിക്കുക,പ്രിപ്രൈമറിയില്‍ ഉച്ചഭക്ഷണം അനുവദി ക്കുക,ആയമാര്‍ക്ക് ശമ്പളം അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ സമ്മേളനം ഉന്നയിച്ചു.മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടന്ന ഉപജില്ലാ സമ്മേളനം ഡിസിസി സെക്രട്ടറി പി അഷ്‌റഫ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി ആര്‍ സുരേഷ് ഉപഹാര സമര്‍പ്പണം നടത്തി. റിട്ടയര്‍ ചെയ്ത അധ്യാപകരെയും, സംസ്ഥാനതലത്തില്‍ മികവ് തെളിയിച്ച അംഗങ്ങളേയും അംഗങ്ങളുടെ മക്കളേയും ആദരിച്ചു. ഉപജില്ലാ പ്രസിഡന്റ് എന്‍ എസ് നൗഷാദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി സുകുമാരന്‍, കെജി ബാബു,അസീസ് ഭീമനാട്,കെ എം പോള്‍, പി കെ അബ്ബാസ്,അച്ചന്‍ മാത്യു,കെ ഹംസ,എം രാമകൃഷ്ണന്‍, ജയദേവ ന്‍,എം വിജയരാഘവന്‍,ബിജുജോസ്,സജീവ് ജോര്‍ജ്ജ്,നൗഷാദ് ബാബു,മനോജ് ചന്ദ്രന്‍,എ മുഹമ്മദാലി,യുകെ ബഷീര്‍,ഉണ്ണികൃഷ്ണ് നായര്‍,രമ,രാജലക്ഷ്മി,ഷിജി തോമസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ വി.നൗഷാദ് (പ്രസിഡന്റ്),സജീവ് ജോര്‍ജ്ജ് (സെക്രട്ടറി),യു.കെ.ബഷീര്‍ (ട്രഷറര്‍),വൈസ് പ്രസിഡന്റുമാര്‍ പ്രമോദ് വര്‍ഗീസ്,ബെന്നി ജോസഫ്,പ്രദീപ് പി,ജയലക്ഷ്മി കെകെ,ബിന്ദു പി ജോസഫ്.