അലനല്ലൂര്‍: ഒന്നാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ നട്ടുനനച്ച് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകര വെള്ളിയഞ്ചേ രി എയുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എടത്തനാട്ടു കാരയിലെ ആഴ്ച ചന്ത സന്ദര്‍ശിച്ചു. ചന്തയിലെ കച്ചവടക്കാരില്‍ നിന്നും ഓരോ വിളകളുടെയും വിലയും ഉള്‍പ്പെടെ എവിടെ നിന്നാ ണ് ഇവ എത്തിച്ചത്, കീടനാശിനി പ്രയോഗം ഉണ്ടോ തുടങ്ങിയ വിവ രങ്ങള്‍ എല്ലാം വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് കുറിച്ചു വെച്ചു. പച്ചക്ക റിക്ക് പുറമെ അരി, പയര്‍, വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ വിവര ശേഖരണവും അവര്‍ ഇത്തരത്തില്‍ നടത്തി. കൂടാതെ മറ്റ് ഉത്പന്നങ്ങളും പരിചയപെട്ടു. സ്‌കൂളിലെ ഒന്നാം ക്ലാസ്സിലെ മൂന്ന് ഡിവിഷനുകളിലെ 66 വിദ്യാര്‍ത്ഥികളും ചന്തയില്‍ എത്തിയി രുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കാനായി കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി എടത്തനാട്ടുകര യൂണിറ്റ് പ്രസിഡന്റ് ഷമീംകരുവള്ളിയുടെ നേതൃത്വത്തില്‍ വ്യാപാരികളും എത്തി. കച്ചവടകാരുമായി കൂടുതല്‍ സംവദിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ സമ്മാനങ്ങളും നല്‍കി. അധ്യാപകരായ വി.കവിത, എ.മീര, കെ. സഫ്‌ന, കെ.ബാലന്‍, എം.ഫൈസല്‍, ടി.പി.ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ ചന്തയില്‍ എത്തിയത്.